'കൊല്ലുമെന്ന് ഭീഷണി'; തൊടുപുഴ ഡിവൈഎസ്പിക്ക് എതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരന്
ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന് ഇടുക്കി എസ്പിക്ക് പരാതി നല്കി
8 Jan 2023 6:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: തൊടുപുഴ ഡിവൈഎസ്പി എം ആര് മധുബാബുവിനെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരന്. മലങ്കര സ്വദേശി മുരളീധരനാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന് ഇടുക്കി എസ്പിക്ക് പരാതി നല്കി.
പലരും കേസില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് തന്നെ വിളിക്കുന്നു. പിന്മാറിയാല് എന്തും തരാം എന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും വരെ ഭീഷണിപ്പെടുത്തി. എത്ര കോടി തന്നാലും പിന്മാറില്ല. ഈ അവസ്ഥ വേറെ ആര്‍ക്കും ഇനി സംഭവിക്കരുതെന്ന് മുരളീധരന് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ഡിവൈഎസ്പിക്ക് എതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ പരാതിക്കാരനെ സമീപിച്ചതെന്നാണ് ആരോപണം. ഡിസംബര്‍ 21നാണ് ഹൃദ്രോഗിയായ മുരളീധരനെ ഡിവൈഎസ്പി മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്. മുരളീധരനെ ഡിവൈഎസ്പി ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ആളും പറഞ്ഞിരുന്നു.
Story Highlights: More Allegation Against Thodupuzha Dysp
- TAGS:
- Kerala Police
- Thodupuzha
- DYSP