Top

സദാചാര ഗുണ്ടായിസം; വിദ്യാര്‍ത്ഥിയ്‌ക്കെതിരായ ആക്രമണത്തില്‍ ശക്തമായ നടപടിയെന്ന് പൊലീസ്

കൊടകര സ്വദേശി ഡേവിഡാണ് അമലിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.

19 Jan 2022 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സദാചാര ഗുണ്ടായിസം; വിദ്യാര്‍ത്ഥിയ്‌ക്കെതിരായ ആക്രമണത്തില്‍ ശക്തമായ നടപടിയെന്ന് പൊലീസ്
X

തൃശൂരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. ബിരുദ വിദ്യാര്‍ത്ഥിയായ അമലിനാണ് കഴിഞ്ഞദിവസം സദാചാര ഗുണ്ടായിസത്തില്‍ മര്‍ദ്ദനമേറ്റത്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊടകര സ്വദേശി ഡേവിഡാണ് അമലിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ് ഉടന്‍ നടപടി കൈക്കൊള്ളുമെന്നാണ് സൂചന.

വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് ബൈക്കോടിച്ച സഹപാഠിക്ക് നേരെ കൈയ്യേറ്റം ഉണ്ടായത്. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി മര്‍ദനമേറ്റ അമല്‍. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ദ്ദിച്ചെന്നും അമല്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തുള്ളവരും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നുണ്ട്. നിരവധി പേരെ സമീപത്ത് കാണാമെങ്കിലും ആരും ഇടപെടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ല. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Next Story