Top

തൃശ്ശൂരിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥിയെ കൂട്ടമായി മർദ്ദിച്ചു

19 Jan 2022 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂരിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥിയെ കൂട്ടമായി മർദ്ദിച്ചു
X

തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ സദാചാര ​ഗുണ്ടായിസം. വിദ്യാർത്ഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മർദ്ദനനേറ്റത്. തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് മർദനമേറ്റത്.

സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കിൽ പെൺകുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്നും താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മർദ്ദിച്ചെന്നും അമൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുള്ളവരും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നുണ്ട്. നിരവധി പേരെ സമീപത്തെ കാണാമെങ്കിലും ആരും ഇടപെട്ടില്ല. സംഭവത്തിൽ ഒല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

Next Story

Popular Stories