Top

കാലവർഷം പ്രതീക്ഷിച്ചതിലും നേരത്തെ; എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്

29 May 2022 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലവർഷം പ്രതീക്ഷിച്ചതിലും നേരത്തെ; എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം
X

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം മുൻപാണ് കാലവർഷം എത്തിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യത കൂടുതലാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാൽ ബം ഗാൾ ഉൾക്കടലിലുണ്ടായ അസാനി ചുഴലിക്കാറ്റി ന്റെ പ്രഭാവത്തെ തുടർന്നാണ് മൺസൂൺ മൂന്ന് ദിവസം മുൻപെ എത്തുന്നത്. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Story Highlights : Monsoon earlier than expected; Alert in eight districts

Next Story