മോന്‍സണിന്റെ വീട്ടിലെ തിരുമ്മല്‍; തന്റെ നഗ്നദൃശ്യം പുറത്തുവിടാന്‍ വെല്ലുവിളിച്ച് സുധാകരന്
ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് വേണ്ട. ഇത് ജനൂസ് വേറെ.
22 Oct 2021 10:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ക്ഷുഭിതനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന റിപ്പോര്‍ട്ടര്‍ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആര് റോഷിപാലിന്റെ ചോദ്യത്തിനാണ് സുധാകരന് ആക്രോശിച്ചത്. ആരോപണങ്ങള്‍ക്ക് തെളിവുമില്ലെന്നും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് ചാനലുകള്‍ പുറത്തുവിട്ടോയെന്നും സുധാകരന് വെല്ലുവിളിച്ചു. ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും സുധാകരന് വെല്ലുവിളി സ്വരത്തില്‍ പറഞ്ഞു.
കെ സുധാകരന് പറഞ്ഞത്: ''എനിക്കെതിരെ ഒരു ആരോപണം ഇല്ല. ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് വേണ്ട. ഇത് ജനൂസ് വേറെ. അത് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാന്‍ അപ്പോള്‍ നോക്കിക്കോളും. എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുന്നു ഞാന്‍. ഇത് വെറെയാണ് ആള്. കേട്ടോ. എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ സുധാകരനാണ്.''
മോന്സന് മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ സുധാകരനെ താന്‍ നഗ്നായി കണ്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്: ''സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിയിരുന്നു. ചികില്‍സയ്ക്ക് എന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെ ദൃശ്യങ്ങളും, എന്റെ ദൃശ്യങ്ങളും മോന്സണ് രഹസ്യമായി ചിത്രീകരിച്ചിരുന്നു. ഉന്നതരെ കുടുക്കാന്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറ വെച്ചിട്ടുണ്ട്. തിരുമ്മല്‍ കേന്ദ്രത്തിലേക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, ഡിഐജി സുരേന്ദ്രന് എന്നിവര്‍ എത്തിയിരുന്നു. മോന്‍സണുമായി സാമ്പത്തിക ഇടപാടുളള വിദേശ വനിത അനിത പുല്ലയില്‍ നിരന്തരമായി മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു.''
പീഡന കേസില്‍ മോന്‍സനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതിയുടെ പ്രതികരണം. മോന്സണ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ടാബ്ലെറ്റ് നല്കി നിര്‍ബദ്ധിച്ച് അബോര്ഷന് നടത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്സണ് മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കാണിച്ചായിരുന്നു ഭീഷണിയെന്നും യുവതി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
- TAGS:
- Monson
- K Sudhakaran
- Naked
- KPCC