Top

'പൊലീസിന്‍റെ മാന്യതയ്ക്ക് ചേരാത്ത നടപടി'; മോന്‍സനുമായുള്ള ബന്ധത്തില്‍ ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് സാധ്യത

ഡിജിപി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി

9 Nov 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസിന്‍റെ മാന്യതയ്ക്ക് ചേരാത്ത നടപടി; മോന്‍സനുമായുള്ള ബന്ധത്തില്‍ ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് സാധ്യത
X

വ്യാജ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ കാട്ടി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഐജി ലക്ഷ്മണയ്ക്ക് കുരുക്കാവുന്നു. വിഷയത്തില്‍ ഐജി ലക്ഷ്മണയ്‌ക്കെതിരെനടപടി ഉണ്ടായേക്കും. ഡിജിപി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. പോലീസിനു മാന്യതയ്ക്ക് ചേരാത്ത നടപടിയാണ് ഐജി ലക്ഷ്മണയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നാണ് റിപ്പോര്‍ട്ട്.

മോണ്‍സണ്‍ മാവുങ്കലുമായി ഐജി ലക്ഷ്മണയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഐജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് ആകും അന്തിമ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ തുടക്കം മുതല്‍ ആരോപണ വിധേയനായിരുന്നു ഐജി ലക്ഷ്മണ. പിന്നാലെ ഐജി ലക്ഷ്മണയും മോണ്‍സണ്‍നും ആയുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാരും പുറത്ത് വിട്ടിരുന്നു. ഓഡിയോ സംഭാഷണവും വീഡിയോയും ഉള്‍പ്പെടെയാണ് പരാതിക്കാര്‍ പൊലീസിന് നല്‍കിയിരുന്നു. പരാതിക്കാര്‍ക്ക് മുന്നില്‍ ഇരുന്ന് ഐജിയെ വിളിക്കുന്ന മോന്‍സന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആയിരുന്നു പുറത്ത് വന്നത്.

Next Story