Top

മോന്‍സണ്‍ മാവുങ്കല്‍ കേസ്: പരാതിക്കാർക്ക് ഇഡി നോട്ടീസ്, രേഖകളുമായി ഹാജരാക്കാന്‍ നിർദേശം

2022 ജനുവരി 12 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ മൊഴി നല്‍കുന്നതിനായി ഹാജരാകാനാണ് നിർദേശം.

1 Dec 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണ്‍ മാവുങ്കല്‍ കേസ്: പരാതിക്കാർക്ക് ഇഡി നോട്ടീസ്, രേഖകളുമായി ഹാജരാക്കാന്‍ നിർദേശം
X

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ്. പരാതിക്കാരനായ യാക്കൂബ് പുരയിലിനാണ് ഇഡി നോട്ടീസ് അയച്ചത്. ജനുവരി ഒന്നിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ മൊഴി നല്‍കുന്നതിനായി ഹാജരാകാനാണ് നിർദേശം. കേസിനാസ്പമായ രേഖകളും തെളിവുകളും ഹാജരാക്കണമെന്നും നോട്ടീസില്‍ നിർദേശിക്കുന്നു.

ഇതിനിടെ , മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ പേര് വെളിപ്പെടുത്തിയെന്നതില്‍ പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ ക്രൈംബ്രൈഞ്ച് കേസ് എടുത്തു. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐപിസി 228എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ വിളിച്ചുവരുത്താനാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

മോന്‍സണ്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും യുവതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സണ്‍ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.



Next Story