'മോന്സണ് ബന്ധം'; ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് ഉണ്ടായിരുന്നത് എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
25 Oct 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോന്‍സണുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് ഉണ്ടായിരുന്നത് എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
മോന്‍സണുമായുള്ള ബന്ധം, ബീറ്റ് ബോക്സ് സ്ഥാപിച്ച സാഹചര്യം, മോന്‍സണിന്റെ വീട്ടിലെ സന്ദര്‍ശനം എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. മോന്‍സണുമായി തനിക്ക് അടുത്ത പരിചയം ഇല്ലെന്നും ബീറ്റ് ബോക്സ് സ്ഥാപിച്ചത് നിയമപ്രകാരമെന്നും ബെഹ്റ മൊഴി നല്കി.
ട്രാഫിക് ഐജി യായിരുന്ന ലക്ഷ്മണയില്‍ നിന്ന് വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മോന്‍സണുമായി ബന്ധപ്പെട്ട ചില കേസുകളില്‍ ലക്ഷമണ നേരിട്ട് ഇടപെട്ടതായി അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ചില ഉദ്യോഗസ്ഥരെ പലഘട്ടത്തില്‍ വിളിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തീട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.