Top

മോൻസന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പീഡനക്കേസുകൾ കെട്ടിച്ചമച്ചതെന്ന് വാദം

24 Feb 2022 1:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോൻസന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പീഡനക്കേസുകൾ കെട്ടിച്ചമച്ചതെന്ന് വാദം
X

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സം​ഗം ചെയ്ത കേസിലുമാണ് ഹർജി. എന്നാൽ പോക്സോ കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായം വാ​ഗ്ദാനം ചെയ്ത് പീഡിനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. മോൻസന്റെ മുൻജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമതാണെന്നാണ് ജാമ്യാപേക്ഷയിൽ മോൻസൻ പറയുന്നത്.

story highlight: monson bail harji in high-count today

Next Story