Top

കുരങ്ങ് പനി സ്ഥിരീകരിച്ചയാൾ രണ്ടു ഓട്ടോകളിൽ സഞ്ചരിച്ചു; ടാക്സി ഡ്രൈവറെ കണ്ടെത്താനായില്ല

ഇയാളെ തിരുവനന്തപുരം ആശുപത്രിയിലെത്തിച്ച ടാക്സിയുടെ ഡ്രൈവറെയാണ് ഇനി കണ്ടെത്തേണ്ടത്.

15 July 2022 7:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുരങ്ങ് പനി സ്ഥിരീകരിച്ചയാൾ രണ്ടു ഓട്ടോകളിൽ സഞ്ചരിച്ചു; ടാക്സി ഡ്രൈവറെ കണ്ടെത്താനായില്ല
X

കൊല്ലം: കുരങ്ങ് പനി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രണ്ടു ഓട്ടോകളിൽ സഞ്ചരിച്ചതായി കണ്ടെത്തൽ. ഓട്ടോ ഡ്രൈവർമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഓട്ടോകളിലാണ് രോ​ഗി എൻഎസ് സഹകരണ ആശുപത്രിയിൽ വന്നതും പോയതും. എന്നാൽ രോഗി മെഡിക്കൽ കോളേജിലെത്തിയ കാറിന്റെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല

24 മണിക്കൂറിന് ശേഷമാണ് കുരങ്ങു പനി ബാധിച്ചയാൾ സഞ്ചരിച്ച വാഹനങ്ങളുടെ ഡ്രൈവർമാരെ കണ്ടെത്തിയത്. ആദ്യം ഇയാൾ സഹകരണ ആശുപത്രിയിൽ വന്നതും പോയതും ഒരു ഓട്ടോയിൽ തന്നെയാണെന്നാണ് കരുതിയത്. എന്നാൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വന്ന ഓട്ടോയിലല്ല തിരിച്ചുപോയതെന്ന് വ്യക്തമായി. ഈ രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഇന്നലെ രാത്രിയോടെ നിരീക്ഷണത്തിലാക്കി. ഇയാളെ തിരുവനന്തപുരം ആശുപത്രിയിലെത്തിച്ച ടാക്സിയുടെ ഡ്രൈവറെയാണ് ഇനി കണ്ടെത്തേണ്ടത്.

ആദ്യ ഘട്ടത്തിലുണ്ടായ പാളിച്ചകൾ തിരുത്തി പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ആരോഗ്യവിഭാഗം. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.മൂന്ന് കൊവിഡ് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചു. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്തിൽ സമ്പർക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

STORY HIGHLIGHTS: Monkey Pox Confirmed Person had Traveled in Two Auto Rickshaws Identified

Next Story