Top

മങ്കി പോക്‌സ്; അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം

15 July 2022 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കി പോക്‌സ്; അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. ജൂലൈ 12ന് യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ ഈ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി.സംസ്ഥാനത്ത് മങ്കി പോക്‌സ് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. രോഗിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കാനും മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. ഇതിനായി സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും. എല്ലാ ജില്ലകള്‍ക്കും പ്രത്യേക മാനദണ്ഡവും നല്‍കും.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കും.

മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാകളക്ടര്‍ അഫ്സാന പര്‍വീണ്‍ പറഞ്ഞു. ഇവര്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും കളക്ടര്‍ അറിയിച്ചു. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജൂലൈ 12 ന് കൊല്ലത്ത് എത്തിയ രോഗി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്ത ടാക്സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Story Highlights: health department gives caution warning in five districts

Next Story