Top

തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം

ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്

1 Aug 2022 8:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം
X

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചു.

ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നെത്തിയത്. മങ്കി പോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം.

Next Story