Top

പച്ചക്കറി വാനില്‍ പണം കടത്ത്, മുത്തങ്ങയില്‍ ഒന്നരക്കോടി പിടിച്ചു, രണ്ട് പേര്‍ പിടിയില്‍

27 Jan 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പച്ചക്കറി വാനില്‍ പണം കടത്ത്, മുത്തങ്ങയില്‍ ഒന്നരക്കോടി പിടിച്ചു, രണ്ട് പേര്‍ പിടിയില്‍
X

വയനാട് മുത്തങ്ങയില്‍ മുത്തങ്ങ പൊന്‍കുഴിയില്‍ വന്‍ കുഴല്‍പണ വേട്ട. ബംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചത്. ഒന്നര കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്. പിക്കപ്പ് വാഹനത്തില്‍ ഡ്രൈവറുടെ മുന്‍ഭാഗത്തെ അറയില്‍ നിന്നുമാണ് പണം പിടികൂടിയത്.

സംഭത്തില്‍ വാഹന ഡ്രൈവറും കൊടുവള്ളി സ്വദേശികളുമായ ആറ്റകോയ, മുസ്തഫ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ടോടെ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ഇയാളോടൊപ്പം വാഹനത്തില്‍ വരുകയും പിന്നീട് ഗുണ്ടല്‍പേട്ടില്‍ വച്ച് ബസ്സില്‍ കയറി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചയാളാണ് മുസ്തഫ. ഇയാളെ പിന്നീട് ബത്തേരി ടൗണില്‍വച്ചാണ് പൊലീസ് പിടികൂടിയത്.

മൈസൂരുവില്‍ നിന്നും പച്ചക്കറി കൊണ്ടുവന്ന ദോസ്ത് പിക്കപ്പ് വാനിലെ ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നായിരുന്നു പണം ഒളിപ്പിക്കാന്‍ രഹസ്യ അറ തയ്യാറാക്കിയിരുന്നത്.

Next Story