Top

അയക്കുന്ന പണം പോവുന്നത് മറ്റൊരു അക്കൗണ്ടിലേക്ക്; കൊച്ചിയിൽ ക്യുആർ കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്

13 Feb 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയക്കുന്ന പണം പോവുന്നത് മറ്റൊരു അക്കൗണ്ടിലേക്ക്; കൊച്ചിയിൽ ക്യുആർ കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്
X

കൊച്ചിയിലെ വ്യാപാരസ്ഥാപനങ്ങളിൽ ക്യു ആർ കോഡിന്റെ മറവിൽ തട്ടിപ്പ്. കാക്കനാട്ടെ രണ്ട് കടകളിൽ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്. കടയിൽ വെച്ച ക്യു ആർ കോ‍ിന് മുകളിൽ പേപ്പറിൽ പ്രിന്റെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചു വെച്ചായിരുന്നു തട്ടിപ്പ്. കടയിൽ ​ക്യൂആർ കോ‍ഡ് സ്കാൻ ചെയ്ത് അയക്കുന്ന പണം പോവുന്നത് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കായിരുന്നു. എന്നാൽ ഇക്കാര്യം മനസ്സിലാക്കാൻ വ്യാപാരികൾ വൈകിപ്പോയിരുന്നു. മത്സ്യം വാങ്ങാനെത്തിയവർ അയക്കുന്ന പണം അക്കൗണ്ടിൽ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

പടമുകളിലെ മത്സ്യ വ്യാപാരി ഉസ്മാനും തൊട്ടടുത്ത് ഇറച്ചിക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിനിരയായത്. ഇവരുടെ രണ്ട് കടകളിലും തട്ടിപ്പുകാരൻ ഒട്ടിച്ചു വെച്ചിരിക്കുന്നത് ഒരേ ക്യുആർ കോഡുകളാണ്. നിലവിൽ ഈ ക്യുആർ കോഡുകൾ പ്രവർത്തന ക്ഷമവുമല്ല. ഇത് ആരാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലാക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വ്യാപാരികൾ.

Next Story