Top

'എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് അറിയില്ല'; മാണി ഗ്രൂപ്പിനെ തിരികെ എത്തിക്കാനുളള ശ്രമങ്ങള്‍ക്കിടെ മോന്‍സ് ജോസഫ്

യുഡിഎഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്

25 July 2022 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് അറിയില്ല; മാണി ഗ്രൂപ്പിനെ തിരികെ എത്തിക്കാനുളള ശ്രമങ്ങള്‍ക്കിടെ മോന്‍സ് ജോസഫ്
X

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന ചിന്തന്‍ ശിവിരത്തിലെ പ്രമേയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തിയെന്ന് സൂചന. എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് കെ പി സി സി നേതൃത്വം വ്യക്തമാക്കണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

യുഡിഎഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. യുഡിഎഫില്‍ നിന്ന് പോയവരെല്ലാം കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് പോയത്. അനാവശ്യ ചര്‍ച്ചകള്‍ക്ക് തത്കാലം ഇല്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. ചിന്തന്‍ ശിവിരത്തിലെ പ്രമേയം വൈകി വന്ന വിവേകമാണെന്നാണ് മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോസഫ് പ്രതികരിച്ചത്.

ബസ് കടന്ന് പോയിട്ട് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ, ചിന്തന്‍ ശിവിരത്തില്‍ കേരള കോണ്‍ഗ്രസിനെ തിരിച്ച് വിളിക്കണമെന്ന് പ്രമേയം പാസാക്കിയപ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് എന്തിന് പുറത്താക്കി എന്നാണ്. സിപിഐഎമ്മില്‍ ഞങ്ങള്‍ തൃപ്തരമാണെന്നും സ്റ്റിഫന്‍ ജോര്‍ജ് അറിയിച്ചു.

യുഡിഎഫിലേക്ക് തിരിച്ചു പോകുന്നത് പാര്‍ട്ടി സ്വീകരിക്കേണ്ട നയപരമായ കാര്യമാണ്. പാര്‍ട്ടി നയത്തെക്കുറിച്ച് പറയാന്‍ തന്നെ ചുമതലപ്പെടുത്തയിട്ടില്ല. ഏത് സാഹചര്യത്തില്‍ പുറത്താക്കിയെന്ന് പരിശോധിക്കണമെന്ന സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് എമ്മിന് ജനകീയ അടിത്തറയുണ്ടെന്ന് സിപിഐഎം ആദ്യം തന്നെ തിരിച്ചറിഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.

Next Story