Top

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ പോയ അധ്യാപകന്‍ അറസ്റ്റില്‍

വീട്ടില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്

21 Nov 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ പോയ അധ്യാപകന്‍ അറസ്റ്റില്‍
X

കൊച്ചി: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ അധ്യാപകന്‍ അറസ്റ്റില്‍. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പട്ടിമറ്റം സ്വദേശി കിരണ്‍ എന്‍ തരുണിനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

പോക്‌സോ കേസെടുത്തതിന് ശേഷം ഇയാള്‍ തമിഴ്‌ലാട്ടിലേക്ക് കടന്നിരുന്നു. ശേഷം നാഗര്‍കോവിലില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്.

എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.

സംഭവം സുഹൃത്തുക്കളോടാണ് വിദ്യാര്‍ത്ഥിനി ആദ്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ കണ്ണടക്കുകയാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ വിദ്യാര്‍തഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിങ്ങ് ചെയ്ത ഗസ്റ്റ് അധ്യപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പൊലീസ് കേസെടുത്തത്. ഒളിവില്‍ പോയ അധ്യാപകനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പിടികൂടിയത്.

story highlights: Molesting female student, absconding teacher was arrested

Next Story