Top

'വിജയ് ബാബുവിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടണമായിരുന്നു'; അതൃപ്തി പ്രകടിപ്പിച്ച് മോഹന്‍ലാല്‍

വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

5 July 2022 4:10 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ബാബുവിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടണമായിരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മോഹന്‍ലാല്‍
X

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ അതൃപ്തി അറിയിച്ച് പ്രസിഡന്റ് മോഹൻലാൽ. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

യോഗത്തിലേക്ക് വിജയ ബാബു കടന്നു വരുന്നതിന്റെ വീഡിയോ 'അമ്മ' യൂട്യൂബ് ചാനലിലൂടെ മാസ് എൻട്രി എന്ന തലക്കെട്ട് നൽകി പങ്കുവെച്ചതിലും മോഹൻലാൽ അതൃപ്തി അറിയിച്ചു. യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തിൽ ശകാരിക്കുകയും ചെയ്തു. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകൻ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഗണേഷ് കുമാർ എംഎൽഎ നൽകിയ കത്തിന് രേഖാമൂലം മറുപടി നൽകുമെന്നും എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹൻലാൽ നാളെ നൽകും. അതിന് ശേഷമായിരിക്കും വാർത്താക്കുറിപ്പ് പുറത്തുവിടുക.

story highlights: mohanlal expressed dissatisfaction on the entry of vijay babu on amma meeting

Next Story

Popular Stories