Top

'റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ..പിന്നെയെങ്ങനെ കുപ്പി വന്നു?'; വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന

27 Nov 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ..പിന്നെയെങ്ങനെ കുപ്പി വന്നു?; വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന
X

വടകര റസ്റ്റ്ഹൗസ് വളപ്പിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ നടപടി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയർക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. രാവിലെ 11 മണിയോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ്ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർണമായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിലെ മന്ത്രിയുടെ മിന്നല്‍ പരിശോധന തുടരുകയാണ്. നേരത്തെ തലസ്ഥാനത്തെ തൈക്കാട് റെസ്റ്റ് ഹൗസ് സന്ദർശിച്ച മന്ത്രി വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽ‍പ്പെട്ടതിനെ തുടർന്ന് റെസ്റ്റ് ഹൗസ് മാനേജരെ സസ്പെന്‍ഡ് ചെയ്യാന്‍ നിർദേശിച്ചിരുന്നു.



Next Story