Top

'ദൈവമായിട്ട് പിടിപാട് കുറവാണ്, എന്നാലും ട്രൈ ചെയ്യും'; മോഫിയയുടെ പിതാവ്

'പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. '

25 Nov 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദൈവമായിട്ട് പിടിപാട് കുറവാണ്, എന്നാലും ട്രൈ ചെയ്യും; മോഫിയയുടെ പിതാവ്
X

താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദ് സലീം. മകള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും താനായിരുന്നു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ദില്‍ഷാദ് പറഞ്ഞു.

ദില്‍ഷാദ് പറഞ്ഞത്: ''എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം.''

അതേസമയം, മോഫിയയെയും കുടുംബത്തെയും അപമാനിച്ച ആലുവ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് 11 മണിക്ക് സി ഐയുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ട് എസ്പി ഓഫീസിലേയ്ക്ക് ഡിസിസി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ സിഐ സുധീറിനെ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്. റോജി എം ജോണ്‍ എന്നിവരാണ് ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.



Next Story

Popular Stories