Top

'മാസ്‌ക്കില്ലാതെ മെട്രോ സ്റ്റേഷനില്‍ മോദി'; യാത്രക്കാര്‍ക്ക് മാസ്‌ക് വേണ്ടേയെന്ന് വിമര്‍ശനം

'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകി വൃത്തിയാക്കുക' എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശവും പരിഹാസരൂപേണ ശ്രീനിവാസ് ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്

29 Dec 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാസ്‌ക്കില്ലാതെ മെട്രോ സ്റ്റേഷനില്‍ മോദി; യാത്രക്കാര്‍ക്ക് മാസ്‌ക് വേണ്ടേയെന്ന് വിമര്‍ശനം
X

മാസ്‌ക് ധരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് ബിവി ശ്രീനിവാസ്. മെട്രോ സ്റ്റേഷനില്‍ യാത്രക്കുള്ള ടിക്കറ്റ് കൈയ്യില്‍ പിടിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന മോദിയുടെ ചിത്രമാണ് ബിവി ശ്രീനിവാസ് പങ്കുവെച്ചത്.

'മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകി വൃത്തിയാക്കുക' എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശവും പരിഹാസരൂപേണ ശ്രീനിവാസ് ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. കാണ്‍പൂര്‍ മെട്രോ സ്റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് റിപ്പേര്‍ട്ട്. സംഭവത്തില്‍ സ്റ്റേഷന്‍ അധികൃതര്‍ക്കെതിരെയും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് നിങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലേയെന്നാണ് പലരുടേയും ചോദ്യം. ലോകം മുഴുവന്‍ കൊവിഡ്-19, ഒമിക്രോണ്‍ ഭീതിയില്‍ കഴിയുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രി തന്നെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിമര്‍ശനം ഉയരുന്നു.



Next Story