Top

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്

26 Nov 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
X

കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്യന്നു. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മോഡലുകളുടെ വാഹനം പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് അന്വേഷണ സംഘം നോട്ടിസ് അയച്ചിരുന്നു.

24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. സൈജു ഒളിവിലായതിനാല്‍ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്. നേരത്തെ പറഞ്ഞ മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയുടെ അറസ്റ്റിനു പിന്നാലെ സൈജു ഒളിവില്‍ പോകുകയായായിരുന്നു. കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സൈജു കേസില്‍ പ്രതി അല്ലന്നാണ് പൊലീസ് കൊടുത്ത റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ അന്വേഷസംഘം ആവശ്യപ്പെട്ടത്.

സൈജു തങ്കച്ചന്‍ ഇന്ന് പൊലീസില്‍ സ്വമേധയാ ഹാജരാവുകയായിരുന്നു. കളമശേരി മെട്രോ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് സൈജു ഹാജരായത്.



Next Story

Popular Stories