മോഡലുകളുടെ മരണം; ഡിജെ പാര്‍ട്ടിക്കിടെ തര്‍ക്കം?; പങ്കെടുത്ത നൂറില്‍ അധികം പേരെ ചോദ്യം ചെയ്യുന്നു
വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ഗുരുതരമായ ഗുരുതര ആരോപണങ്ങളാണ് ഹോട്ടല്‍ ഉടമ റോയിക്കെതിരെ പോലീസ് ഉന്നയിച്ചത്
20 Nov 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകട കേസില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുന്നു. നൂറ്റി നാല്പതില് കൂടുതല്‍ പേര് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം.വിവരങ്ങള്‍ നല്‍കാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും ചോദ്യം ചെയ്യും. നമ്പര്‍ 18 ഹോട്ടലില്‍ ഒക്ടോബര്‍ 31 ന് നടന്ന ഡി ജെ പാര്‍ട്ടിയില്‍ പേരുവിവരങ്ങള്‍ നല്‍കാതെ ചിലര്‍ പങ്കെടുത്തുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് അസി കമീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്കുന്ന പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതുവരെ കേസന്വേഷിച്ച എറണാകുളം അസി കമീഷണര്‍ വൈ നിസാമുദ്ദീനെയും മെട്രോ സ്റ്റേഷന് ഇന്‍സ്പെകടര്‍ അനന്തലാല്‍ എന്നിവരും പുതിയ സംഘത്തിലുംഉണ്ട്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്നും പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉണ്ടായിട്ടുണ്ടോ എന്നതാണ്.
കൂടാതെ പാര്‍ട്ടിയില്‍ ലഹരിമരുനിന്റെ ഉപയോഗം ഉണ്ടായിരുന്നോ എന്നതും ഇവരോട് ചോദിക്കുന്നുണ്ട്. ഒക്ടോബര്‍ 31 ന് മൂന്ന് മണി മുതലുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി 31 ആം തിയതി 3 മണിക്ക് തന്നെ വിഛേദിച്ചിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും സിനിമ മേഖലയിലെ പ്രമുഖരും പാര്ട്ടിയിലുണ്ടായിരുന്നതയുള്ള വര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്വീകരിക്കുന്നില്ല. പാര്‍ട്ടി പങ്കെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നും അത്തരത്തില്‍ ഒരു വിവരം ഇതുവരെ ലഭിച്ചിട്ടില്ല.
വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ഗുരുതരമായ ഗുരുതര ആരോപണങ്ങളാണ് ഹോട്ടല്‍ ഉടമ റോയിക്കെതിരെ പോലീസ് ഉന്നയിച്ചത്. മദ്യമോ മറ്റു മയക്കുമരുന്നുകളോ നല്കിയ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ പോലീസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകളെ വിശദമായി ചോദ്യം ചെയ്യുന്നത്.
തേവര കണ്ണങ്കാട്ട് പാലത്തില്‍ നിന്നും മറ്റൊരു ഹദീസ് ഹോട്ടല്‍ ജീവനക്കാര്‍ അവരുടെ നിര്‍ദ്ദേശപ്രകാരം വെള്ളത്തിലേക്ക് എറിഞ്ഞു കളഞ്ഞിരുന്നു. ഈ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായി കായല്‍ തിരച്ചില്‍ നടത്താനും അന്വേഷണം തീരുമാനിച്ചിട്ടുണ്ട്.
- TAGS:
- Model death
- KOCHI