Top

'നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നു, ഇതിലൊക്കെ എങ്ങനെ പെട്ടെന്ന് എനിക്കറിയില്ല'; എംഎം മണി

വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊളളാത്ത പല കാര്യങ്ങളും അതിന് പിന്നിലുണ്ട്.

24 May 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നു, ഇതിലൊക്കെ എങ്ങനെ പെട്ടെന്ന് എനിക്കറിയില്ല; എംഎം മണി
X

ഇടുക്കി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും എംഎം മണി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നത്. ദിലീപ് നല്ല നടനായി ഉയർന്നുവെന്നയാളാണ് ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

എംഎം മണിയുടെ വാക്കുകൾ,

'നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നത്. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊളളാത്ത പല കാര്യങ്ങളും അതിന് പിന്നിലുണ്ട്. അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. '

'അദ്ദേഹം നല്ല നടനായി ഉയര്‍ന്നുവന്നയാള്‍. ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേസ് തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ ചെയ്ത് ശിക്ഷ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ കേസെടുക്കാനും അന്വേഷണം നടത്താനും, കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ്.'

STORY HIGHLIGHTS: MM Mani says actress attack case is a shameful case

Next Story