'പറയുന്നതെല്ലാം ശുദ്ധവിവരക്കേട്'; 'ബ്രാഹ്മണനാണെന്ന് നോക്കിയല്ല എസ് രാജേന്ദ്രനെ പാർട്ടി പരിഗണിച്ചത്'; എംഎം മണി
ജാതിയുടെ ആളായി പാര്‍ട്ടി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും മണി പ്രതികരിച്ചു.
11 Dec 2021 9:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജാതിയുടെ ആളായി പാര്‍ട്ടി തന്നെ ചിത്രീകരിച്ചുവെന്ന ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി.ജാതി നോക്കിയല്ല എസ് രാജേന്ദ്രന് എംഎല്‍എ ആക്കിയതും പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാക്കിയതെന്നും കൃത്യമായ കാരണങ്ങളുണ്ടായതിനാലാണ് അദ്ദേഹത്തിനെതിരെ അന്വേഷണ കമ്മീഷനെ വെച്ചതെന്നും എംഎം മണി മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
'രാജേന്ദ്രനെ മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയതും 15 വര്‍ഷം എംഎല്‍എ ആക്കിയതും ബ്രാഹ്മണാനാണെന്ന് നോക്കിയല്ല. അദ്ദേഹം പളളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ജാതിയുടെ ആളായി പാര്‍ട്ടി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും' മണി പ്രതികരിച്ചു.
'രാജേന്ദ്രന് എവിടെയാണെന്ന് പാര്‍ട്ടിക്കറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രന് പരിശോധിക്കണം. പാര്‍ട്ടിക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതിനുളള തെളിവാണെന്നും' മണി പറഞ്ഞു.
ദേവിക്കുളം എംഎല്‍എ എ.രാജയെ പരാജയപ്പെടുത്താന്‍ വേണ്ടി രാജേന്ദ്രന് ജാതീയമായി വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തില്‍ സിപിഐഎം പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പാര്‍ട്ടി തന്നെ ജാതിയുടെ ആളായി ചിത്രീകരിച്ചു അതുകൊണ്ട് ജാതിയുടെ ആളായി പാര്‍ട്ടിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് പാര്‍ട്ടി അന്വേഷണത്തിനെതിരെ രാജേന്ദ്രന് രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് എംഎം മണിയുടെ പ്രതികരണം. ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മണിയുടെ പ്രതികരണം.
- TAGS:
- MM Mani
- S Rajendran
- CPIM