ഹൈഡല്‍ ടൂറിസം: ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് യുഡിഎഫ്; വി ഡി സതീശന് മറുപടിയുമായി എംഎം മണി
ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്ന് എംഎം മണി ആരോപിച്ചു.
16 Feb 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി എംഎല്‍എ. ഹൈഡല്‍ ടൂറിസം പദ്ധതികള്‍ അനുവധിച്ച് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് വി ഡി സതീശന്റെ പാര്‍ട്ടി ഭരിക്കുമ്പോഴായിരുന്നുവെന്ന് എംഎം മണി പറഞ്ഞു. ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വെച്ച് കോടികളുടെ നഷ്ടം വരുത്തി. താന്‍ ഇപ്പോഴത്തെ മന്ത്രിയുടെ പേര് പരാമര്‍ശിക്കുക പോലും പരാമർശിച്ചിട്ടില്ല. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ദമാണെന്നും എം എം മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.
വൈദ്യുത വകുപ്പില്‍ നടക്കുന്നത് വലിയ അഴിതിയാണെന്നും വൈദ്യുതവകുപ്പിന്റെ ഭൂമികള്‍ സിപിഐഎം കീഴിലുള്ള സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയെന്നും. നിലവിലെ വൈദ്യുത മന്ത്രിയെ മുന്‍ മന്ത്രി എം എം മണി വിരട്ടുകയാണെന്നുമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിക്ഷ നേതാവിന് മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി രംഗത്തെത്തയത്. വി ഡി സതീശന്റെ പാര്‍ട്ടി ഭരിക്കുമ്പോളാണ് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നതായിരുന്നു എംഎം മണി തിരിച്ചടിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് ആയിരക്കണക്കിന് കോടിയുടെ നഷ്ടം വരുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ എം എം മണി വൈദ്യുതവകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയെ വിരട്ടിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് താന്‍ കൃഷ്ണന് കുട്ടിയുടെ പേരുപോലും പരാമര്‍ശിച്ചില്ലെന്നായിരുന്നു മറുപടി നല്‍കിയത്.
പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്സ് യുഡിഎഫ് നേതൃത്വം വിഷയത്തില്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കിമാറ്റി പ്രതിഷേധ പരിപാടികളിയേക്ക് നീങ്ങാനാണ് ഇടുക്കിയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നീക്കം.
STORY HIGHLIGHTS: MM Mani MLA Criticizes UDF
- TAGS:
- MM Mani
- UDF
- VD Satheesan