Top

'അധികാരം കിട്ടിയപ്പോൾ ​ഗാന്ധിജി അസൗകര്യമായി മാറി'; ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും കൊന്നത് എങ്ങനെയെന്ന് എം എം മണി

അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺ​ഗ്രസുകാർ വിചാരിച്ചു.

14 Aug 2022 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികാരം കിട്ടിയപ്പോൾ ​ഗാന്ധിജി അസൗകര്യമായി മാറി; ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും കൊന്നത് എങ്ങനെയെന്ന് എം എം മണി
X

തിരുവനന്തപുരം: ​ഗാന്ധി വധവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെ വിമർശിച്ച് എം എം മണി എംഎൽഎ. ​ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺ​ഗ്രസുകാർ വിചാരിച്ചുവെന്ന് മണി ആരോപിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം കിട്ടിയപ്പോൾ ​ഗാന്ധിജി ഒരു അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും ​ഗാന്ധിജിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുളളവർ വേദിയിലിരിക്കെയാണ് എംഎം മണിയുടെ അഭിപ്രായ പ്രകടനം.

STORY HIGHLIGHTS: MM Mani Criticizing Congress on Gandhi Death

Next Story