Top

'കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ഒന്നും ചെയ്തില്ല; വീട്ടില്‍ പോയി സമരം ചെയ്യ്'; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് എംഎം മണി

വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തിയാണെന്ന് എംഎം മണി

6 Dec 2021 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ഒന്നും ചെയ്തില്ല; വീട്ടില്‍ പോയി സമരം ചെയ്യ്; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് എംഎം മണി
X

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തിയാണെന്നും എംഎം മണി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഡീന്‍ കുര്യാക്കോസ് എംപിയും വിഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നും എംഎം മണി പറഞ്ഞു.

രാത്രി അണക്കെട്ട് തുറന്നുവിട്ട തമിഴ്‌നാടിനെതിരെയും രൂക്ഷവിമര്‍ശനമാണ് എംഎം മണി നടത്തിയത്. പാതിരാത്രിയില്‍ ഡാം തുറന്നത് ശുദ്ധ മര്യാദകേടാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് രാത്രിയില്‍ കുറഞ്ഞ അളവില്‍ വെള്ളം തുറന്നു വിട്ടത് ആശ്വാസകരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പകല്‍ സമയത്ത് കൂടിയ അളവില്‍ വെള്ളം തുറന്നു വിടുകയും രാത്രിയില്‍ കുറഞ്ഞ തോതില്‍ മാത്രം വെള്ളം അഴിച്ചുവിടുകയും ചെയ്യുന്നത്. തമിഴ്‌നാടിന്റെ ഈ നിലപാട് ആശ്വാസകരമാണെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാട്.


Next Story