Top

'കോടികള്‍ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചത്, ഇനി ബിജെപി നന്നാക്കട്ടെ'; ഇടമലക്കുടി തോല്‍വിയില്‍ എംഎം മണി

ഇടമലക്കുടിയില്‍ സിപിഐഎം നാളിതുവരെ ഉണ്ടാക്കിയ ജനപിന്തുണയെക്കുറിച്ചും എംഎം മണി ഓര്‍മ്മപ്പെടുത്തി

12 Dec 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടികള്‍ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചത്, ഇനി ബിജെപി നന്നാക്കട്ടെ; ഇടമലക്കുടി തോല്‍വിയില്‍ എംഎം മണി
X

ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി മുന്‍മന്ത്രി എം.എം മണി. ''ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് നമ്മങ്ങളാണ്. അവിടെ ഇപ്പോള്‍ ബിജെപിയാണ് വന്നിരിക്കുന്നത്. ചരിത്ര ബോധമില്ലാത്ത വിഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചതെന്ന് അറിയാമോ. ഇനി അവര് (ബിജെപി) വന്നങ്ങ് നന്നാക്കട്ടേ' എന്ന് എം.എം മണി പറഞ്ഞു.

അതേസമയം ഇടമലക്കുടിയില്‍ സിപിഐഎം നാളിതുവരെ ഉണ്ടാക്കിയ ജനപിന്തുണയെക്കുറിച്ചും എംഎം മണി ഓര്‍മ്മപ്പെടുത്തി. ആദ്യഘട്ടത്തില്‍ വളരെ ചുരുങ്ങിയ വോട്ട് ലഭിച്ച ഇടത്തില്‍ നിന്നാണ് പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കിയത്. അത്തരം കാര്യങ്ങളുണ്ടെന്നും വളരെ മോശമല്ല നമ്മുടെ പ്രകടനമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ ഏരീയ സമ്മേളനത്തിലായിരുന്നു പ്രസ്താവന.

ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലെ 9 ാം വാർഡിൽ ബിജെപി ചിന്താമണി വിജയിച്ചത് ഒറ്റവോട്ടിനാണ്. സിപിഐഎമ്മിലെ ശ്രീദേവി രാജമുത്തുവിനെതിരെയാണ് ഒറ്റവോട്ടിന് വിജയിച്ചത്. ചിന്താമണി-39, ശ്രീദേവി-38, കോൺഗ്രസിലെ ചന്ദ്ര പരമശിവൻ-15 എന്നിങ്ങനെയാണ് വോട്ടുനില. സിപിഐഎമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Next Story