Top

ഇടുക്കി യുഡിഎഫ് ജില്ലാ ചെയർമാനായി ജോയി വെട്ടിക്കുഴി, കണ്‍വീനർ ഫില്‍സണ്‍ മാത്യു

യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധികളായ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളായതിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ ഭാരവാഹികളെ നിയോഗിച്ചതെന്നും എംഎം ഹസ്സന്‍ പ്രസ്താവനയില്‍ പറഞ്ഞു.

1 Sep 2022 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി യുഡിഎഫ് ജില്ലാ ചെയർമാനായി ജോയി വെട്ടിക്കുഴി, കണ്‍വീനർ ഫില്‍സണ്‍ മാത്യു
X

തൊടുപുഴ: യുഡിഎഫിന്റെ ഇടുക്കി ജില്ലാ ചെയർമാനായി ജോയി വെട്ടിക്കുഴിയെ തെരഞ്ഞെടുത്തു. പുതിയ കൺവീനറായി ഫില്‍സണ്‍ മാത്യുവിനേയും തെരഞ്ഞെടുത്തു. തൃശ്ശൂര്‍ ജില്ലാ ചെയര്‍മാനായി എംപി വിന്‍സന്റിനേയും മുന്‍ എംഎല്‍എയായ കെകെ വിശ്വനാഥന്‍ മാസ്റ്ററെ വയനാട് ജില്ലാ കണ്‍വീനറായി നിയോഗിച്ചതായും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധികളായ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളായതിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ ഭാരവാഹികളെ നിയോഗിച്ചതെന്നും എംഎം ഹസ്സന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കട്ടപ്പന ന​ഗരസഭയിൽ വൈസ് ചെയർമാനായിരുന്നു ജോയി വെട്ടിക്കുഴി. 2021ൽ ഭരണ പ്രതിസന്ധി മൂലം വൈസ് ചെയർമാൻ പദവി ജോയി വെട്ടിക്കുഴി രാജിവെച്ചിരുന്നു. ഭരണനേതൃത്വത്തിലുള്ളവരുടെ ഏകപക്ഷീയ നിലപാടുകളാണ് ജോയി വെട്ടിക്കുഴി രാജിവെക്കാൻ ഇടയാക്കിയതെന്ന നിലപാടുമായി എ വിഭാഗം രംഗത്തെത്തിയത് ഇടുക്കി കോൺ​ഗ്രസിൽ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.

വയനാട് ജില്ലാ കൺവീനറായ കെ കെ വിശ്വനാഥൻ മാസ്റ്റർ നേരത്തെ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. തന്റെ സഹോദരനും മുന്‍ മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല. പാര്‍ട്ടിയില്‍ നിന്നുളള അപമാനം സഹിക്കാനാകാത്തത് കൊണ്ടുമാണ് രാജി എന്ന് കെ കെ വിശ്വനാഥൻ മാസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കോൺ​ഗ്രസിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു.

STORY HIGHLIGHTS: mm hassan announced the name of new districts chairman's and conveenor's

Next Story