Top

'മഹാഗണപതി മതസഹിഷ്ണുതയുടെ മാതൃക'; പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് മതഗ്രന്ഥങ്ങള്‍ പറയുന്നത് സമാനതയുള്ളതെന്ന് എംഎം ഹസന്‍

13 March 2022 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാഗണപതി മതസഹിഷ്ണുതയുടെ മാതൃക; പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് മതഗ്രന്ഥങ്ങള്‍ പറയുന്നത് സമാനതയുള്ളതെന്ന് എംഎം ഹസന്‍
X

തിരുവനന്തപുരം: ഭാരതീയ പുരാണങ്ങളില്‍ പ്രപഞ്ച ഉത്പത്തിയുമായി ബന്ധപ്പെട്ട മഹാഗണപതിയുടെ സങ്കല്‍പ്പം മതസഹിഷ്ണുതയുടെ മാതൃകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. പ്രപഞ്ച ഉത്പത്തിയെ കുറിച്ച് മതഗ്രന്ഥങ്ങള്‍ പറയുന്നത് സമാനതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ഫെസ്റ്റിവല്‍ ആത്മീയപ്രഭാഷണ പരമ്പരയില്‍ ഗണപതി സങ്കല്‍പ്പത്തെ കുറിച്ച് പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രപഞ്ച ഉത്പത്തിയെ കുറിച്ച് മതഗ്രന്ഥങ്ങള്‍ പറയുന്നത് സമാനതയുള്ളതാണ്. പ്രണവമന്ത്രത്തില്‍ നിന്നുമാണ് പ്രപഞ്ചം ഉണ്ടായതെന്ന് പുരാണങ്ങളും ആത്മീയാചാര്യന്‍മാരും പറയുന്നുവെന്നും ഹസന്‍ പറഞ്ഞു.

ഓം എന്ന പ്രണവമന്ത്രം ആദിമമന്ത്രവുമാണ്. ത്രിമൂര്‍ത്തികളുടെ ആത്മാംശമുള്ളതാണ് ഈ മന്ത്രമെങ്കില്‍ ഓംകാരരൂപമുള്ളത് ഗണപതിക്കാണ്. 32 ഭാവങ്ങളുള്ളഗണപതി ദൈവങ്ങളുടെ ദൈവമാണ്. അതിനാലാണ് എല്ലാ മംഗങ്ങളകര്‍മ്മങ്ങള്‍ക്കും വിഘ്‌നമൊഴിയാന്‍ ഗണപതിയെ സ്തുതിക്കുന്നത്. ഹിന്ദു ദൈവങ്ങളില്‍ രൂപം, സിദ്ധിവൈശിഷ്ട്യം എന്നിവ മൂലം ആകര്‍ഷമാണ് ഗണപതിസങ്കല്‍പ്പം. മറ്റ് മതവിശ്വാസങ്ങളെ ആദരിക്കുകയും അറിയുകയും ചെയ്യുന്നതാണ് മതസഹിഷ്ണുതയെന്നും ഹസന്‍ പറഞ്ഞു.

പണം കൊണ്ട് എന്തും നേടാമെന്ന കുബേരന്റെ അഹങ്കാരം ശമിപ്പിച്ചകും വേദവ്യാസന്റെ നിര്‍ത്താക്കഥ നിര്‍ത്താതെഴുതി മഹാഭാരതമെന്ന അറിവിന്റെ ശൈലം തീര്‍ത്തതും അധുനിക ജീവിതവുമായി പൊരുത്തപ്പെടുന്ന ഗണപതിക്കഥകളാണ്. ആനയുടെ മുഖവും എലിയെ വാഹനമാക്കിയതും സര്‍പ്പഹാരമണിയുന്ന ഗണപതിയുടെ സ്വത്വം പ്രതീകാത്മകമായ പ്രപഞ്ചസൃഷ്ടിയുടെ വ്യാഖ്യാനമാണെന്നും ഹസന്‍ പറഞ്ഞു.

Next Story