Top

'തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ?'; തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് എം എം ഹസൻ

'പാർട്ടിയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഗ്രൂപ്പ് എന്ന തരത്തിൽ വ്യാഖ്യനിക്കുന്നു'

16 Jan 2023 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ?; തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് എം എം ഹസൻ
X

തിരുവനന്തപുരം: ശശി തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കോട്ടിനെ കുറിച്ച് ചർച്ച നടത്തുന്നവർ യുഡിഎഫ് അധികാരത്തിൽ വരരുതെന്ന് കരുതുന്നവരാണ്. തരൂർ തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ ഈ ചർച്ചയെന്നും ഹസൻ പരിഹാസത്തോടെ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺ​ഗ്രസിനില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.

പാർട്ടിയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഗ്രൂപ്പ് എന്ന തരത്തിൽ വ്യാഖ്യനിക്കുന്നു. മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന് മറുപടിയില്ല. മൂന്ന് കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടി പ്രചരണം നടത്തേണ്ട കാര്യമില്ലെന്നും ഹസൻ പ്രതികരിച്ചു.

വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കും. ഏറ്റവും കൂടുതൽ വെള്ളക്കരം നൽകാനുള്ളത് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളാണെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. കെ എം ഷാജിയുടെ എൽജിബിടിക്യൂ പരാമർശത്തിനെതിരേയും എം എം ഹസൻ പ്രതികരിച്ചു. കെ എം ഷാജി പറയുന്നത് വ്യക്തിപരമായ നിലപാട് ആണ്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS: MM Hasan says that Tharoor is the pride of UDF

Next Story