സ്റ്റാലിന്‍-കെജ്രിവാള്‍ കൂടികാഴ്ച്ച ഇന്ന്
ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന്‍ തൃപ്തനാണന്നാണ് റിപ്പോര്‍ട്ടുകള്‍.
1 April 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് കൂടികാഴ്ച്ച നടത്തും. വെസ്റ്റ് വിനോദ് നഗറില്‍ രാവിലെ 11 മണിക്കാണ് കൂടികാഴ്ച്ച. ശേഷം ഇരുവരും ചേര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിക്കും. ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന്‍ തൃപ്തനാണന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികളുമായും 'ഹാപ്പിനസ് ക്ലാസ്', 'ദേശഭക്തി ക്ലാസിലെ' വിദ്യാര്‍ത്ഥികളുമായും സ്റ്റാലിന്‍ സംവദിക്കും. ഇതിന് പുറമേ ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്റ്റാലിന്‍ കൂടികാഴ്ച്ച തീരുമാനിച്ചിട്ടുണ്ട്.