Top

'ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിനാണ്'; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് എം കെ മുനീര്‍

18 Aug 2022 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിനാണ്; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് എം കെ മുനീര്‍
X

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് നടപ്പാക്കുന്നതെങ്കില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് കെസെടുക്കുന്നതും എന്തിനാണെന്നും മുനീര്‍ ചോദിച്ചു.

'ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ?', എന്നായിരുന്നു മുനീറിന്റെ വിവാദ പരാമര്‍ശം.

'ജെന്ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു. പാഠ്യപദ്ധതിയുടെ ചട്ടക്കൂട് സമൂഹമാണ് ചര്‍ച്ച ചെയ്യേണ്ടത്. അതിനെപ്പറ്റി ചര്‍ച്ച ചെയ്തതിന് ചിലര്‍ എന്റെ ഓഫീസ് തകര്‍ത്തു. ഞാന്‍ ഇരുന്നും കിടന്നും ഇതിനെ എതിര്‍ക്കും. ജെര്‍ഡര്‍ ക്ലബ് രൂപികരിക്കാന്‍ സര്‍ക്കുലര്‍ വന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി പറയുന്നത് അങ്ങനെയില്ലെന്നാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉള്ള സ്ത്രീ പീഡന കേസുകള്‍ പരിഹരിച്ച ശേഷം ചട്ടക്കൂടിനെ കുറിച്ച് സംസാരിക്കൂ.'

മതമൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്നും മുനീര്‍ വാദിച്ചു. മത വിശ്വാസികളെ വെല്ലു വിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. എല്ലാ മതങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. തന്നെ ഇസ്ലാമിസ്‌റ് എന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ല, നീക്കത്തെ എതിര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. എത് സമരവും തകര്‍ക്കാന്‍ സമരക്കാരെ അര്‍ബന്‍ നെക്‌സലുകള്‍ എന്ന് മുദ്രകുത്തുകയും തീവ്രവാദികള്‍ എന്ന് വിളിക്കുകയും ചെയ്യുമെന്നും മുനീര്‍ ആരോപിച്ചു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ചട്ടക്കൂട് കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം കെ മുനീര്‍ നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന മുനീറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Story Highlights: MK Muneer's Controversial Statement On Gender Neutrality

Next Story