Top

'മാര്‍ക്‌സും ഏംഗല്‍സും ലെനിനുമെല്ലാം കോഴികള്‍'; അധിക്ഷേപവുമായി എംകെ മുനീര്‍

മാര്‍ക്‌സിനെ പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യന്‍ ലോകത്ത് വേറെ ഉണ്ടായിട്ടില്ലെന്നും മാര്‍ക്‌സ് മദ്യത്തിന് അടിമയാണെന്നുമാണ് മുനീറിന്റ പരാമര്‍ശം

1 Aug 2022 1:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ക്‌സും ഏംഗല്‍സും ലെനിനുമെല്ലാം കോഴികള്‍; അധിക്ഷേപവുമായി എംകെ മുനീര്‍
X

കോഴിക്കോട്: കാള്‍ മാര്‍ക്‌സിനും ഏംഗല്‍സിനും ലെനിനുമെതിരെ അധിക്ഷേപവുമായി മുസ്ലീം ലീഗ് എംഎല്‍എ എം കെ മുനീര്‍. മാര്‍ക്സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു. മാര്‍ക്‌സിനെ പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യന്‍ ലോകത്ത് വേറെ ഉണ്ടായിട്ടില്ലെന്നും മാര്‍ക്‌സ് മദ്യത്തിന് അടിമയാണെന്നുമാണ് മുനീറിന്റ പരാമര്‍ശം. എംഎസ്എഫ് വേര് സംസ്ഥാന ക്യാംപയിന്‍ സമാപമന സമ്മേളനത്തില്‍ മതം, മാര്‍ക്‌സിസം, നാസ്തികത എന്നീ വിഷയത്തില്‍ സംസാരിക്കവെയായിരുന്നു മുനീറിന്റെ വിവാദ പരാമര്‍ശം.

മദ്യത്തിന് അടിമയായ മാര്‍ക്‌സ് കുളിക്കാറില്ല, പല്ല് തേക്കാറില്ല, കുപ്പായം മാറ്റാറില്ല. കാള്‍ മാര്‍ക്‌സിന്റെ ഭാര്യയും വീട്ടുജോലിക്കാരി ഹെലന്‍ ദമൂത്തും ഒരുമിച്ചാണ് ഗര്‍ഭിണിയായത്. വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാള്‍ മാര്‍ക്‌സിനെ വാര്‍ത്ത് വെച്ചത് പോലെയാണെന്നുമാണ് മുനീറിന്റെ ആക്ഷേപം. അതേസമയം ലിംഗ സമത്വത്തിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുനീര്‍ രംഗത്തെത്തുകയും ചെയ്തു. തന്റെ പ്രസ്താവന ലിംഗ സമത്വത്തിന് എതിരല്ല. ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സിപിഐഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകള്‍ നടത്തുന്നതെന്നും മുനീര്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ലീഗ് നേതാവിന്റെ വിമര്‍ശനം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ത്തുകൊണ്ട് വിചിത്രവാദങ്ങളാണ് മുസ്ലീം ലീഗ് നേതാവ് പ്രസംഗത്തിനിടെ ഉന്നയിച്ചത്. 'ലോകത്ത് ലിംഗസമത്വം വന്നാല്‍ പെണ്‍കുട്ടികളെ എടാ എന്നാകും വിളിക്കുക. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതിന് പകരം ആണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കട്ടെ,' മുഖ്യമന്ത്രി പിണറായി വിജയന്‍ സാരിയും ബ്ലൗസും ധരിച്ചാല്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മുനീറിന്റെ ചോദ്യം.

Story highlights: MK Muneer with abuse against Karl Marx

Next Story