Top

'കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാള്‍'; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍

കെ എം ഷാജിയെ വിമര്‍ശിച്ച് കൊണ്ട് പി കെ ഫിറോസ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തും

17 Sep 2022 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാള്‍; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍
X

കോഴിക്കോട്: കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍ രംഗത്ത്. പരസ്യ പ്രസ്താവനകളില്‍ കെ എം ഷാജിയോട് ലീഗ് നേതൃത്വം വിശദീകരണം തേടാനിരിക്കെയാണ് മുനീറിന്റെ പിന്തുണ. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം.

കെ എം ഷാജിയെ വിമര്‍ശിച്ച് കൊണ്ട് പി കെ ഫിറോസ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തും. ലീഗില്‍ നടക്കുന്നത് പാര്‍ട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

പൊതുവേദികളില്‍ പരോക്ഷമായി നേതൃവിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ഷാജിയോട് വിശദീകരണം തേടാന്‍ മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു. ഗള്‍ഫിലെ പരിപാടികള്‍ക്ക് ശേഷം ഇന്നലെ ഷാജി കോഴിക്കോട് തിരിച്ചെത്തി. ഇന്നോ നാളെയോ പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

പി കെ കുഞ്ഞാലിക്കുട്ടി കെഎം ഷാജി പോരിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു. നേതാക്കള്‍ക്ക് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി യോഗങ്ങളിലാണ് പറയേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

Story highlights: MK Muneer supports KM Shaji



Next Story