'മുസ്ലീംലീഗ് ഗതികിട്ടാ പ്രേതമല്ല'; വര്‍ഗീയ സംഘടന എന്ന പറഞ്ഞവര്‍ മാറ്റി പറഞ്ഞതില്‍ സന്തോഷമെന്ന് എംകെ മുനീര്‍
20 April 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ പരിഹസിച്ച് എംകെ മുനീര്‍ എംഎല്‍എ. വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞവര്‍ പറഞ്ഞ് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ കൂടെ കൂട്ടാമെന്ന് പറയുന്നത് എന്നും എംകെ മുനീര്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് പാര്‍ട്ടി ഒരു ഗതികിട്ടാ പ്രേതമല്ലെന്ന് എംകെ മുനീര്‍ ചൂണ്ടിക്കാട്ടി.
ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സാദിഖലി ശിഹാബും തങ്ങളും ഉന്നതാധികാര സമിതിയുമാണ്. എല്ലാ മുന്നണിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ മുസ്ലീം ലീഗ് ഒരു ഗതികിട്ടാ പ്രേതമല്ല. വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കൂടെ കൂട്ടാമെന്ന് പറയുന്നു. വര്‍ഗീയ സംഘടന എന്ന പറഞ്ഞവര്‍ മാറ്റി പറഞ്ഞതില്‍ സന്തോഷമുണ്ട്. കൂടെ കൂട്ടാമെന്നുള്ള ധാരണയിലേക്ക് അവസാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയെന്നുമായിരുന്നു എംകെ മുനീറിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് തളളിപ്പറയുകയാണെങ്കില്‍ അവരെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന ഇപി ജയരാജന്‍ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു വിമര്‍ശനം. ഇതിനാണ് മുസ്ലീം ലീഗ് നേതാക്കള്‍ മറുപടി പറഞ്ഞത്.
മുസ്ലീം ലീഗ് യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും മുന്നണിമാറ്റം അജണ്ടയിലില്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. മുന്നണി മാറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Content Highlight: mk Muneer reply to ldf convener ep Jayaraman