പിടി സെവനെ കണ്ടെത്തിയതായി സൂചന; പിടികൂടാന്‍ ദൗത്യസംഘം രണ്ടാം ദിവസവും
ആർ ആർ ടി സംഘം പിടി സെവനെ വനത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്
22 Jan 2023 1:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: പാലക്കാട് ധോണിയിലെ പിടി സെവനെ (ടസ്കർ ഏഴാമനെ) പിടിക്കൂടാനുള്ള ശ്രമം വനം വകുപ്പ് രണ്ടാം ദിവസവും ആരംഭിച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയായുടെ നേതൃത്വത്തിൽ ദൗത്യസംഘം പുലർച്ചെ വനത്തിലേക്ക് കയറി.
ആർ ആർ ടി സംഘം പിടി സെവനെ വനത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. ധോണിയിലെ കോർമ എന്ന സ്ഥലത്താണ് സംഘം പിടിവി സെവനെ കണ്ടെത്തിയത്. സാഹചര്യങ്ങൾ അനുയോജ്യമായാൽ മാത്രമേ മയക്ക് വെടിയുതിർക്കുകയുള്ളുവെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ കൊമ്പൻ ഉൾക്കാട് കയറിയതോടെ മയക്കുവെടി വെക്കാനായില്ലെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ഇന്നലെ ശ്രമം നടത്തിയതായും സംഘം പറഞ്ഞു. 12 മണിയോടെ ദൗത്യം ഉപേക്ഷിച്ചെങ്കിലും 3 മണി വരെ സംഘം പ്രദേശത്ത് തന്നെ നിരീക്ഷണം തുടർന്നിരുന്നു.
STORY HIGHLIGHTS: mission to catch pt seven continues today