Top

പാലക്കാട് ഇറങ്ങിയ പിടി 7നെ മയക്കുവെടി വെക്കും; ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

ഇന്ന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ

17 Jan 2023 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് ഇറങ്ങിയ പിടി 7നെ  മയക്കുവെടി വെക്കും; ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
X

പാലക്കാട്: ധോണി സെൻ്റ് തോമസ് നഗറിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പിടി സെവൺ കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളക്കുന്നതിനായി പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ എത്തിച്ചേരും. എന്നാൽ കാട്ടാനയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധിച്ച് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ ആണ്.

തുടർച്ചയായി ജനവാസ മേഖലകളിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. കൂട് നിർമ്മാണം പൂർത്തിയായിട്ടും മയക്കുവെടി വെക്കാൻ താമസിക്കുന്നതെന്തു കൊണ്ടെന്നാണെന്നും പ്രധിഷേധക്കാർ ഉയർത്തുന്ന ചോദ്യം. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ,മുണ്ടൂർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം മണ്ണാറക്കാട് ഇന്നലെ പുലിയേയും കുട്ടികളേയും കണ്ടെത്തി. തത്തേങ്ങലത്ത് ജനവാസ മേഖലയിലാണ് പുലിയേയും രണ്ട് കുട്ടികളേയുമാണ് കണ്ടെത്തിയത്. പ്രദേശത്ത് കൂടി സഞ്ചരിച്ച കാർ യാത്രക്കാരാണ് പുലികളെ കണ്ടത്. വനംവകുപ്പ് പുലിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒരുമാസം മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളർത്തു നായയെ പുലി പിടികൂടുകയും ചെയ്തിരുന്നു. ആ പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായില്ല.

STORY HIGHLIGHTS: Mission Team will arrive Tomorrow to Catch PT7

Next Story