Top

ആന്ധ്രയിലെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതി പാലക്കാട് കഴിഞ്ഞത് 17 വര്‍ഷം; മറ്റൊരു പ്രണയകഥ

1 Nov 2021 5:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്ധ്രയിലെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതി പാലക്കാട് കഴിഞ്ഞത് 17 വര്‍ഷം; മറ്റൊരു പ്രണയകഥ
X

ബന്ധുവിനൊപ്പം ജീവിക്കാന്‍ യുവതി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് 17 വര്‍ഷം. ആന്ധ്രയിലെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചായിരുന്നു ആലപ്പുഴ സ്വദേശിയായ യുവതി ഒന്നര പതിറ്റാണ്ടിലധികം പാലക്കാട് കഴിഞ്ഞത്. 2004-ല്‍ അധ്യാപികയായി ആന്ധ്രാപ്രദേശിലേക്ക് ജോലിക്കുപോയ മണ്ണഞ്ചേരി സ്വദേശിനിയെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. ഇതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ബന്ധുവിന് ഒപ്പമായിരുന്നു യുവതി ഇവിടെ കഴിഞ്ഞിരുന്നത് എന്നതാണ് സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത.

തന്റെ 26ാം വയസിലായിരുന്നു യുവതി ആന്ധ്രയിലേക്ക് പോയത്. പിന്നാലെ പലപ്പോഴായി അവിടെ നിന്നും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതിന് ശേഷം പതിയെ വിവരങ്ങള്‍ ഇല്ലാതാവുകയായിരുന്നു. ഇതിനിടെ 2015 ല്‍ യുവതിയുടെ പേരില്‍ ഒരു ആധാര്‍കാര്‍ഡ് സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. ഇതില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാര്‍ ബന്ധുവിനോട് വിവരങ്ങള്‍ തേടിയെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി.

പിന്നാലെ, ആധാര്‍ വിവരങ്ങള്‍ പ്രകാരം അന്വേഷണം നടത്തിയെങ്കിലും തമിഴ്നാട് നിന്നാണ് ആധാര്‍കാര്‍ഡ് എടുത്തത് എന്ന് വ്യക്തമായി. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും ലഭിച്ചതുമില്ല. ഇതിന് ശേഷം താന്‍ ആന്ധ്ര സ്വദേശിയെ വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിക്കാന്‍ ഇവര്‍ ഭര്‍ത്താവിന് ഒപ്പമുള്ള ഫോട്ടോയും അയച്ച് നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി ആന്ധ്രയിലെത്തി ബൂത്തില്‍ നിന്ന് ഗള്‍ഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വീണ്ടും വിളിച്ചു.

എന്നാല്‍, ബന്ധുവിനെ കുറിച്ചുള്ള സംശയം വര്‍ധിച്ച വീട്ടുകാര്‍ 2017-ല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. അപ്പോഴേക്കും യുവതിയെ കാണാതായി 13 വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന ആന്വേഷത്തില്‍ യുവതി അയച്ച ഫോട്ടെ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

വീട്ടുകാര്‍ സംശയം ഉന്നയിച്ച ബന്ധുവിന്റെ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. സ്ത്രീയുമായി ബന്ധപ്പെട്ടാന്‍ ഇയാള്‍ പല രഹസ്യ നമ്പറുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ അനേഷണ സംഘം യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. ഇവരെ കണ്ടെത്തി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. യുവതിയെ പിന്നീട് സ്വന്തം ഇഷ്ടപ്രകാരം വിടുകയും ചെയ്തു.

Next Story