Top

പത്തനംതിട്ടയിലെ സ്വകാര്യ ബാലികാസദനത്തിൽ നിന്നും കാണാതായ രണ്ടു പെൺ​കുട്ടികളെ കണ്ടെത്തി

രാത്രിയാണ് പെൺകുട്ടികളെ കാണാതായത്.

6 Jun 2022 9:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ടയിലെ സ്വകാര്യ ബാലികാസദനത്തിൽ നിന്നും കാണാതായ രണ്ടു പെൺ​കുട്ടികളെ കണ്ടെത്തി
X

പത്തനംതിട്ട: പുല്ലാട് പ്രവർത്തിക്കുന്ന സ്വകാര്യ ബാലികാസദനത്തിൽ നിന്നും പുറത്ത് കടന്ന രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പതിനെട്ടും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളാണ് ഓടിപ്പോകാൻ ശ്രമിച്ചത്.

രാത്രിയാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ബാലികാസദനത്തിന് അടുത്തുള്ള കനാലിന്റെ പരിസരത്ത് നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. കോയിപ്രം പോലീസിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബാലികാസദനത്തിലേക്ക് മാർച്ച് നടത്തി. പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കുട്ടികളുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Missing of Two Girls From Private Girls' Home in Pathanamthitta Were Found

Next Story