Top

അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് പൊലീസ്

സംഭവം നടന്ന് പതിനൊന്നു വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കാനുള്ള പൊലീസിന്റെ തീരുമാനം

26 Oct 2022 3:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് പൊലീസ്
X

തിരുവനന്തപുരം: ഊരൂട്ടമ്പലത്തുനിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷേണ സംഘത്തെ നിയമിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ അഡീഷണല്‍ എസ്പി എംകെ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം നടന്ന് പതിനൊന്നു വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കാനുള്ള പൊലീസിന്റെ തീരുമാനം.

2011 ഓഗസ്റ്റ് മുതലാണ് ദിവ്യയെയും രണ്ടര വയസുള്ള മകളെയും കാണതായത്. ദിവ്യയുടെ പങ്കാളി അരമനൂര്‍ സ്വദേശി മാഹീന്‍കണ്ണാണ് ഇവരെ വിളിച്ചു കൊണ്ടുപോയതെന്നാണ് പരാതി. നിയമ പരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദിവ്യയെ കുറിച്ചുള്ള വിവരങ്ങള്‍ മാഹീനോട് പലതവണ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ദിവ്യയെ കാണണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്ന് അമ്മ രാധ പറഞ്ഞു.

പത്ത് വര്‍ഷത്തിലേറെയായി കേസ് അന്വേഷിക്കാന്‍ പരാതി നല്‍കിയിട്ട്. മാറനല്ലൂര്‍, പൂവാര്‍ സ്റ്റേഷനുകളില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ദിവ്യയുടെ രക്ഷിതാക്കള്‍ പറയുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ട്.

വീണ്ടും തീരോധാനങ്ങള്‍ വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് എസ്പിഡി ശില്പ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നെയ്യാറ്റിന്‍കര എഎസ്പി ഷറഫ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ, ഡിസിആര്‍ബി ഡിവൈഎസ്പി വിജകുമാര്‍ എന്‍ എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

STORY HIGHLIGHTS: Missing mother and baby Police has appointed a special investigation team

Next Story