Top

കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍

വീടിനടുത്തുള്ള പാറമടയ്ക്ക് സമീപത്ത് നിന്ന് സുജിത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.

14 April 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍
X

തൃശൂര്‍: കഴിഞ്ഞദിവസം കാണാതായ നാടന്‍ പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഗായകന്‍ കെ.എസ് സുജിത്ത് എന്ന ജിത്തു(26)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുഴിമഠത്തില്‍ സുബ്രന്റെ മകന്‍ സുജിത്തിനെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്. പ്രദേശത്തെ ഉത്സവാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് സുജിത്തിനെ കാണാതായത്. കാണാതായതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് വീടിനടുത്തുള്ള പാറമടയ്ക്ക് സമീപത്ത് നിന്ന് സുജിത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

സ്ഥിരമായി പാറമടയ്ക്ക് സമീപമിരുന്ന് സുജിത് ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. പാറമടയുടെ സൈഡിലെ മണ്ണില്‍ കാല്‍പ്പാടും വീഴുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Next Story