Top

'മകളുടെ വാഹനത്തെ പിന്തുടര്‍ന്നത് എന്തിനെന്നറിയണം'; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് അന്‍സിയുടെ പിതാവ്

വാക്കുതര്‍ക്കം ഉണ്ടായെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവരണമെന്നും പിതാവ്

17 Nov 2021 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകളുടെ വാഹനത്തെ പിന്തുടര്‍ന്നത് എന്തിനെന്നറിയണം; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് അന്‍സിയുടെ പിതാവ്
X

അന്‍സി കബീര്‍ അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്‍സിയുടെ പിതാവ് കബീര്‍. എന്തിനാണ് തന്റെ മകല്‍ സഞ്ചരിച്ച വാഹനം പിന്തുടരപ്പെട്ടതെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും ഹോട്ടലില്‍ നിന്നിറങ്ങിയതിന് ശേഷം പലയിടങ്ങളില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവരണമെന്നും പിതാവ് കബീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

തന്റെ മകള്‍ സഞ്ചരിച്ച വാഹനം എന്തിനാണ് പിന്തുടരപ്പെട്ടതെന്ന് അറിയണം. ഇതില്‍ ഒന്നും വ്യക്തത ലഭിക്കാതെ കേസില്‍ ദുരൂഹതയില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ഹോട്ടലില്‍ എത്തി മടങ്ങുന്ന എല്ലാവരേയും ഇവര്‍ വാഹനത്തില്‍ പിന്തുടരാറുണ്ടോ എന്നും അന്‍സിയുടെ പിതാവ് കബീര്‍ ചോദിച്ചു.

എറണാകുളത്ത് താമസിച്ചിരുന്ന വീട്ടിലെത്തി അഞ്ജന വിളച്ചതിനെ തുടര്‍ന്നാണ് അന്‍സി പാര്‍ട്ടിക്ക് പോയത്. ഇരുവരും 2019 മുതല്‍ സുഹൃത്തുക്കളാണെന്നും കബീര്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന അബ്ദുറഹ്മാനെ താനറിയില്ലെന്നും അയാള്‍ ചിലപ്പോള്‍ അഞ്ജനയുടെ ഡ്രൈവറായിരിന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടത്തിന് മുന്‍പ് അന്‍സി കബീര്‍ ഉള്‍പ്പെടെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയക്കുകയും ചെയ്തു. രണ്ട് ഹാര്‍ഡ് സിസ്‌കുകള്‍ റോയി ഹാജറാക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കിയില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ നടക്കുന്ന തെരച്ചില്‍. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം അന്വഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദുരൂഹത തുടരുകയാണ്. അപകടത്തില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ടമുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ ബന്ധുക്കളുടെയും നിലപാട്.



Next Story