Top

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഉത്തരവ്; പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

14 Oct 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഉത്തരവ്; പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി
X

ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഉത്തരവിനെതിരെയുള്ള പുനഃപരിശോധന ഹരജിയും ഹൈക്കോടതി തള്ളി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28 ലെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എംപവർ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്റ്റേറ്റ് കോ ഓർഡിനേറ്റർ അൻവർ സാദത്താണ് പുനഃപരിശോധനാ ഹർജി നൽകിയത്. സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നവരുടെയും മുസ്ലിം സമുദായത്തിന്റെയും വാദം കേൾക്കാതെ പൊതുതാൽപര്യ ഹർജിയിൽ പുറപ്പെടുവിച്ച വിധി നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹർജിയിലെ വാദം.

Popular Stories

    Next Story