Top

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന്‍ ഒളിവില്‍

രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

11 Nov 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന്‍ ഒളിവില്‍
X

ഇടുക്കി: അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപണം. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. ഒന്നിലധികം തവണ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് പിതാവ് ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛന്റ പീഡനത്തിന് ഇരയാക്കിയെന്ന വിവരം അറിയുന്നത്. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയന്‍ കുട്ടിയുടെ അമ്മയോടൊപ്പം താമസം തുടങ്ങിയത്. ഇതിനിടയില്‍ പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

story highlights: Minor girl raped by raped by step father in idukki

Next Story