Top

ആറാം ക്ലാസുകാരന്‍ ബൈക്കുമായി നാടുചുറ്റാനിറങ്ങി; പിതാവില്‍ നിന്ന് 13,500 രൂപ പിഴ ഈടാക്കി പൊലീസ്

10 Aug 2022 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറാം ക്ലാസുകാരന്‍ ബൈക്കുമായി നാടുചുറ്റാനിറങ്ങി; പിതാവില്‍ നിന്ന് 13,500 രൂപ പിഴ ഈടാക്കി പൊലീസ്
X

കണ്ണൂര്‍: ബൈക്കുമായി നാടുചുറ്റാനിറങ്ങിയ ആറാം ക്ലാസുകാരന്റെ പിതാവില്‍ നിന്ന് പിഴ ഈടാക്കി പൊലീസ്. 13,500 രൂപയാണ് ആറളം ചെടിക്കുളത്ത് കക്കോടി സ്വദേശിയില്‍ നിന്നും ഈടാക്കായത്. ആറളം പൊലീസിന്റേതാണ് നടപടി.

പിതാവിന്റെ ബൈക്കുമായാണ് പന്ത്രണ്ടുകാരന്‍ കറങ്ങാനിറങ്ങിയത്. ആറളം- ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നാട്ടുകാരില്‍ ചിലര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ആറളം എസ്‌ഐ വി വി ശ്രീജേഷിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇദ്ദേഹത്തെ പൊലീസ് താക്കീത് ചെയ്തു. 13,500 രൂപ പിഴ ഈടാക്കിയ ശേഷം ബൈക്ക് വിട്ടു നല്‍കുകയായിരുന്നു.

Story Highlights: Minor Boy Drove Bike Father Got Penalty By Police

Next Story