Top

നായകളുടെ കടിയേറ്റുണ്ടായ മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും; ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

26 Aug 2022 3:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായകളുടെ കടിയേറ്റുണ്ടായ മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും; ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് നായകളിൽ നിന്നും കടിയേറ്റുണ്ടായ മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ഈ വർഷം നായയുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

ഇക്കഴിഞ്ഞ കാലയളവിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരണപ്പെട്ടിരുന്നു. കൂടാതെ ചങ്ങനാശേരി ഫാത്തിമാപുരത്തു ഏഴ് വയസ്സുകാരിയെ കടിച്ച തെരുവ് നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വൈക്കം ചെമ്പിൽ 11 പേരെ കടിച്ച തെരുവ് നായക്ക് പ്രാഥമിക പരിശോധനയിൽ പേ വിഷബാധ കണ്ടെത്തിയിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടി തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാമാണ് തെരുവ് നായ്ക്കളുടെ സാന്നിധ്യം കൂടുതലായി കാണുന്നത്.

STORY HIGHLIGHTS: Minister Veena George ordered an expert committee to investigate dog bite deaths

Next Story

Popular Stories