Top

'അതിജീവിതയോട് പോയ് ചത്തൂടെ എന്ന് പറഞ്ഞവരുണ്ട്'; നമുക്കിടയില്‍ ഇനിയും മാറാത്ത മനോഭാവങ്ങളെന്ന് മന്ത്രി വീണ

അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്.

9 March 2022 4:48 AM GMT
ഫിൽമി റിപ്പോർട്ടർ

അതിജീവിതയോട് പോയ് ചത്തൂടെ എന്ന് പറഞ്ഞവരുണ്ട്; നമുക്കിടയില്‍ ഇനിയും മാറാത്ത മനോഭാവങ്ങളെന്ന് മന്ത്രി വീണ
X

അതിജീവിതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ മോശം പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി വീണ ജോർജ്. അതിജീവിത സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചപ്പോൾ അതിന് താഴെ 'പോയി ചത്തുകൂടെ' എന്നായിരുന്നു വന്ന ഒരു കമന്റ്. ഇത്തരം മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്.

'കഴിഞ്ഞ ദിവസം അതിജീവിതഅവൾക്കായി സ്വയം സംസാരിച്ചുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലേക്ക് വന്നപ്പോൾ നമുക്ക് പ്രിയങ്കരിയായ ഒരു നടി പറഞ്ഞ ഒരു കാര്യം നമ്മുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നതാണ്. 2017ലെ ആ സംഭവത്തിന് ശേഷം 2019ൽ സോഷ്യൽ മീഡിയയിൽ വീണ്ടും എത്തിയപ്പോൾ ഇട്ട ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് 'പോയി ചത്തുകൂടെ' എന്നായിരുന്നു. എത്ര പ്രതിഷേധാർഹമായ നിലപാടുള്ള കമന്റാണ് അത്. ഇനിയും മാറാത്ത മനോഭാവങ്ങൾ നമുക്കിടയിൽ ഉണ്ട്,' വീണ ജോർജ് പറഞ്ഞു.


കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിൽ തമിഴ് നടൻ സുറിയ പ്രതികരണവുമായി എത്തിയിരുന്നു. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സൂര്യ പറഞ്ഞു. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ 'എതര്‍ക്കും തുനിന്തവന്റെ' പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് തെന്നിന്ത്യന്‍ താരം വിവാദമായ കേസിനേക്കുറിച്ച് പ്രതികരണം നടത്തിയത്.

story highlights: minister veeena george says against the attack on social media against the surivior

Next Story