Top

പ്ലസ് വണ്‍ പ്രവേശനം: അംഗീകൃത ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയെന്ന് മന്ത്രി ശിവന്‍കുട്ടി

മാധ്യമങ്ങള്‍ വിവരിക്കുന്ന സംഗതികള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നവയാണെന്ന് മന്ത്രി.

26 Aug 2022 3:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ പ്രവേശനം: അംഗീകൃത ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയെന്ന് മന്ത്രി ശിവന്‍കുട്ടി
X

പ്ലസ് വണ്‍ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

മാധ്യമങ്ങള്‍ വിവരിക്കുന്ന സംഗതികള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നവയാണ്. ബോണസ് പോയിന്റുകള്‍ കുറച്ചു കൊണ്ടു വരാനാണ് ഇപ്പോള്‍ ശ്രമിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ 18 പോയിന്റ് വരെ ബോണസ്സായി നല്‍കിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നല്‍കിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിര്‍ത്തലാക്കിയത് ഇതിന് ഉദാഹരണമാണെന്ന് മന്ത്രി പറഞ്ഞു.

ഒരുപാട് മാനദണ്ഡങ്ങള്‍ പരിഗണിച്ചതിനുശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ പരിഗണിക്കുന്നത്. തുല്യ മാര്‍ക്ക് വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റു ഘടകങ്ങള്‍ പരിഗണിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പി.എസ്.സി. പോലും നിയമനങ്ങള്‍ക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കുട്ടികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. പരമാവധി കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളില്‍ അവര്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു

ഏകജാലകം സംവിധാനം വഴി പ്ലസ് വണ്‍ പ്രവേശനം നടത്തുന്ന അപൂര്‍വ്വം സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് മെറിറ്റ് അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന സീറ്റുകള്‍ വളരെ കുറവായിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Next Story