Top

പ്രണയദിനത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി; ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തു

നെരൂദയുടെ വരികളും മന്ത്രി പോസ്റ്റിൽ നൽകിയിട്ടുണ്ട്.

14 Feb 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രണയദിനത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി; ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തു
X

പ്രണയ ദിനത്തിൽ ആശംസകൾ നേർന്നുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് കൗതുകമായി. "സർവചരാചരങ്ങളിലും അന്തർലീനമായിട്ടുള്ള മഹത്തായ പ്രണയത്തെ വാഴ്ത്താതെങ്ങനെ? ഏവർക്കും പ്രണയദിനാശംസകൾ.." എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഭാര്യ ആർ പാർവതി ദേവിയുമൊന്നിച്ചുള്ള ഫോട്ടോയ്ക്കൊപ്പം "എന്റെ മാനത്തു മൂവന്തി വേളയിൽ നീന്തിയെത്തുന്ന മേഘമാകുന്നു നീ "- എന്ന നെരൂദയുടെ വരികളും മന്ത്രി പോസ്റ്റിൽ നൽകിയിട്ടുണ്ട്.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്‌


Next Story